അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്ന്

0
66

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്നുണ്ടാകും. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐഎ കോടതി രണ്ടാം ഘട്ട വിധി പറയുക. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്ന പോപുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു.

2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.

മുഖ്യപ്രതി എം.കെ നാസർ, അധ്യാപകന്‍റെ കൈവെട്ടിയ സവാദ് എന്നിവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് വിചാരണ ചെയ്യപ്പെട്ടത്. ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു. 26 പേരെ വെറുതെ വിടുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻഐഎയും കണ്ടെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here