മത്സ്യവിഭവങ്ങളുടെ രുചിക്കൂട്ടുമായി സാന്ത്വനം സീ ഫുഡ് റസ്റ്റോറന്റ്

0
102

കാസര്‍ഗോഡ്:  കേരള സര്‍ക്കാര്‍ മത്സ്യവകുപ്പ് മത്സ്യതൊഴിലാളി വനിതകളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി നടപ്പാക്കിയ സാഫ് തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കൂട്ടിയമ്മ ഓണ്‍ലൈന്‍നായി നിര്‍വ്വഹിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഇക്ബാല്‍ ഗേറ്റിന് സമീപം സാന്ത്വനം സീ ഫുഡ് റസ്റ്റോറന്റില്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് നിര്‍വഹിച്ചു.

പഞ്ചായത്തംഗം കെ. ലക്ഷ്മി അധ്യക്ഷയായി. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് മെമ്പര്‍ ലക്ഷമി തമ്പാന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. സുരേന്ദ്രന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സി.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സാഫ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ലിബിന്‍ വിനോദ്, നീനാ നാരായണന്‍ ഓഫീസ് അസിസ്റ്റന്റ് ശ്രീജ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here