കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമായി.
ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു ഇന്നലത്തെ വില.