എങ്ങനെ വീട്ടിലിരുന്ന്‌ ശരീരത്തിലെ ഓക്‌സിജൻറെ അളവു കൂട്ടാം

0
162

ഓക്‌സിജന്‍ കുറയുന്നതുമൂലം ഇന്ന് കോവിഡ് ഗുരുതരമാകുന്ന അവസ്ഥയാണ് . ഹൈപ്പോക്‌സിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം 94ല്‍ കുറഞ്ഞാല്‍ തന്നെ അപകടാവസ്ഥയാണ്. ഈ കുറവ് ശരീരത്തിലെ മൊത്തം അവയവങ്ങളെ ബാധിയ്ക്കും. ഓക്‌സിജന്‍ കുറഞ്ഞാല്‍ തലവേദന, ചിന്താക്കുഴപ്പം, തല ചുറ്റൽ പോലുള്ള ബുദ്ധിമുട്ടുകളുണ്ടാകും. ശരീരത്തിലെ ഓക്‌സിജന്‍ അളവ് കൂട്ടാൻ സഹായിക്കുന്ന പല കാര്യങ്ങളും നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാം.

ഇതില്‍ ഒന്നാണ് ശ്വസന വ്യായാമങ്ങള്‍. ഇതില്‍ പ്രധാനമാണ് പ്രാണായാമം. പ്രാണായാമം എന്നത് പ്രാണന്റെയും, ജീവശക്തിയുടെയും നിയന്ത്രണമാണ്. ശ്വാസത്തിന്റെ ക്രമീകരണമാണിത്. ഏതെങ്കിലും സൗകര്യപ്രദമായ യോഗാസനത്തിലിരുന്ന് ഒരു മുക്ക് അടച്ചു പിടിച്ച്‌ മറ്റേ മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നതാണ് ഇത്. ഇത് പത്തു തവണ ചെയ്യാം. ഇത് ശ്വാസകോശത്തിലെ മസിലുകള്‍ കൂട്ടാനും ശ്വസകോശത്തിന്റെ പ്രവർത്തനം കൂട്ടാനുമെല്ലാം നല്ലതാണ്.

കുംഭക എന്ന വ്യായാമം ചെയ്യുന്നതിനായി ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുക. ഉള്ളില്‍ പിടിച്ചു നിര്‍ത്തി . പിന്നെ പുറത്തു വിടുക. ഇതിന് 1: 1 :2 എന്ന ആനുപാതം പറയുന്നു. അതായത് 1 സെക്കന്റ് ഉള്ളിലേയ്‌ക്കെടുക്കുക, ഒരു സെക്കന്റ് ഉള്ളില്‍ വയ്ക്കുക. 2 സെക്കന്റ് കഴിഞ്ഞ് പുറത്തു വിടുക ഇത് അടുത്ത സ്റ്റെപ്പില്‍ 1 2 21 എന്ന ആനുപാതത്തില്‍ എടുക്കാം. അടുത്തത് 1: 3 :2 എന്ന രീതിയില്‍ ചെയ്യുക. ഇത് അവസാനം 1: 4: 2 എന്ന ആനുപാതത്തില്‍ എടുക്കാം.

ഉജ്ജയ്‌ പ്രാണായാമം

ഇത് തൊണ്ടയിൽ നിന്നും ചെറിയ ശബ്ദം പുറപ്പെടുവിക്കുന്നു .രക്തസമ്മർദ്ദം കുറയ്ക്കാൻ ഇതിനാകുമെന്നാണ് വിദഗ്ധർ പറയുന്നത് .മറ്റു ചിലരുടെ അഭിപ്രായത്തിൽ ചെവി ,മൂക്കു ,തൊണ്ട എന്നിവയുടെ ചികിത്സയ്ക്ക് ഇത് നല്ലതാണു .ആയുർവേദപ്രകാരം ഇത് സംസാരം, ഓർമ്മ ശക്തി, പ്രതിരോധശേഷി, ഉത്സാഹം എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു .

അനുലോമ വിലോമ പ്രാണായാമം

ഈ പ്രാണായാമത്തിലൂടെ നാഡികളെ ശുദ്ധീകരിക്കുന്നു.

കപാൽ ഭാത്തി

ഇതിൽ ശ്വാസകോശത്തിലെ അശുദ്ധ വായുവിനെ ശക്തിയായി പുറത്തുവിടുന്നു. ഇത് ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കപാ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു .അതിനാൽ ഈ പ്രാണായാമിലൂടെ അടിവയറിലെ മസിലുകൾ ശക്തിപ്രാപിച്ചു കലോറി കുറയ്ക്കാൻ സഹായിക്കുന്നു.

 

 

.

LEAVE A REPLY

Please enter your comment!
Please enter your name here