ടി.വി പുരം ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം

0
130

കോട്ടയം:  ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടം എം.എൽ എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച 2000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. 1911 ൽ പ്രവര്‍ത്തനമാരംഭിച്ച സ്കൂൾ 2000ത്തിലാണ് ഹയർ സെക്കന്‍ഡറിയായി ഉയർത്തിയത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കവിത റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പ്രിൻസിപ്പൽ ബിന്ദു ജെ.ടി, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here