ഏപ്രിലിന് ശേഷം അതിര്‍ത്തിയില്‍ സ്ഥാപിച്ച എല്ലാം നിര്‍മ്മാണങ്ങളും നീക്കം ചെയ്യാന്‍ ഇന്ത്യയും ചൈനയും നടപടി തുടങ്ങി. ഇന്ത്യയുടെ ചില പോസ്റ്റുകള്‍ ഒഴിച്ചാല്‍ ചൈനയാണ് മേഖലയില്‍ വ്യാപകമായ നിര്‍മാണങ്ങള്‍ നടത്തിയത്. ഫിംഗര്‍ 4 മുതല്‍ 8 വരെയുള്ള മേഖലയില്‍ സൈനിക പട്രോളിംഗും ചൈന അവസാനിപ്പിക്കും.
അതിര്‍ത്തി സംഘര്‍ഷത്തിന് അറുതിവരുത്താന്‍ മൂന്ന് ഘട്ടങ്ങളിലായ് പിന്മാറ്റം നടത്താന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതിനൊടനുബധിച്ചാണ് ചൈനയുടെ മേഖലയിലെ നിര്‍മാണങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചത്. മുന്‍പ് എതിര്‍ത്ത് ഈ നിര്‍ദ്ധേശത്തിന് ചൈന ഇപ്പോള്‍ വഴങ്ങി ഇരിയ്ക്കുകയാണ്. ഇന്ത്യയും ഈ തീരുമാനത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന വിധം പ്രവര്‍ത്തിയ്ക്കും എന്ന് ഉറപ്പ് നല്‍കി.