ഡല്‍ഹി: സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ പിന്‍വലിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്യില്ലെന്ന് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വീറ്റുകള്‍ പിന്‍വലിക്കാനോ ക്ഷമ ചോദിക്കാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഭിഭാഷകരില്ല, ക്ഷമാപണം ഇല്ല, പിഴയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു കമ്രയുടെ പ്രതികരണം.റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു കമ്രയുടെ സുപ്രീം കോടതി വിമര്‍ശനം.ഇതിനെ തുടര്‍ന്ന് കമ്രയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നല്‍കുകയും ചെയ്തു.