കാശ് മീരിലെ 3 ജി, 4 ജി നെറ്റ് വർക്ക് സേവനങ്ങളുടെ വിലക്ക് ഈ മാസം 26 വരെ നീട്ടി

0
89

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി. ഈമാസം 26 വരെ നീട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗന്ധര്‍ബാല്‍, ഉദ്ധംപൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് വിലക്ക് നീട്ടിയത്. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലായാണ് വിലക്കുണ്ടായത്.

 

നടക്കാനിരിക്കുന്ന ജില്ല വികസന കൗണ്‍സില്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ അതിവേഗ ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് വിലക്ക്. 20 ജില്ലകളില്‍ 18 ലും വിലക്ക് തുടരും, മറ്റ് സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്ര വ്യാഴാഴ്ച രാത്രി ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീം കോടതി വിധിച്ചു. പിന്നാലെ 2ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് തുടരുകയായിരുന്നു. നവംബര്‍ 28 നും ഡിസംബര്‍ 19 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22 നാണ് ഫലം.

LEAVE A REPLY

Please enter your comment!
Please enter your name here