ട്രെയിന്‍ സര്‍വീസില്‍ മാറ്റം; ക്രമീകരണം ഈ മാസം 23 മുതല്‍ 25 വരെ.

0
77

തിരുവനന്തപുരം: ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് 23, 24 തിയ്യതികളില്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

ചെന്നൈ-തിരുവനന്തപുരം ഡെയ്ലി മെയിലും കൊച്ചുവേളി വരെ സര്‍വീസ് നടത്തുകയുള്ളൂ. 24ന് മധുരൈ -തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഞായറാഴ്ച ശബരി എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്‌ലി ശബരി എക്സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും.

നാഗര്‍കോവില്‍-കൊച്ചുവേളി എക്സ്പ്രസ്സ് 24നും 25നും നേമം വരെ മാത്രം. കൊല്ലം ജംഗ്ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ.

പുറപ്പെടുന്ന സ്റ്റേഷനുകള്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സ്പ്രസ് 24നും 25നും യാത്ര ആരംഭിക്കുക കൊച്ചുവേളിയില്‍ നിന്നായിരിക്കും.

24നും 25നും തിരുവനന്തപുരം- ചെന്നൈ മെയില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. തിരുവനന്തപുരം കൊല്ലം അണ്‍റിസര്‍വ്ഡ് 24നും 25നും കഴക്കൂട്ടത്തെ നിന്ന് യാത്ര ആരംഭിക്കും.

24നും 25നും കൊച്ചുവേളി-നാഗര്‍കോവില്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. അനന്തപുരി എക്സ്പ്രസിനും, കന്യാകുമാരി പൂനൈ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ട്രെയിന്‍ യാത്ര ക്രമത്തില്‍ മാറ്റം വരുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here