നവീകരിച്ച റോഡിന് സമീപത്തെ കെട്ടിടങ്ങൾക്ക് നികുതി ഉയരും.

0
61

തിരുവനന്തപുരം: പത്തുവർഷത്തിനിടെ റോഡോ ജങ്ഷനോ നവീകരിച്ച സ്ഥലങ്ങളിലെ കെട്ടിട നികുതി വർദ്ധിപ്പിക്കും. പുതിയതായി വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്ന പ്രദേശങ്ങളിലും കെട്ടിട നികുതി ഉയർത്തും. അടിസ്ഥാ നിരക്കിൽ നിന്ന് 30 ശതമാനം വരെ വർദ്ധനയാണ് ഈടാക്കുക. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും കെട്ടിട നികുതി ഈടിക്കുക. ഇതുസംബന്ധിച്ച് കെട്ടിടങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ എന്നിങ്ങനെ മൂന്നായി തിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതനുസരിച്ച് ഓരോ മേഖലകളിലും കെട്ടിട നികുതി വ്യത്യസ്തമായിരിക്കും.

സർക്കാർ, അർദ്ധസർക്കാർ, വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ്, ആശുപത്രി എന്നിവയുള്ള സ്ഥലങ്ങൾ പ്രഥമ മേഖകളിൽ വരും. ഇതിന് ചുറ്റുമുള്ള വികസന സാധ്യതയുള്ള പ്രദേശങ്ങൾ ദ്വിതീയ മേഖലകളായിരിക്കും. വികസനം കുറഞ്ഞ സ്ഥലങ്ങൾ ത്രിതീയ മേഖലയിൽ ഉൾപ്പെടും.

എപ്രിൽ ഒന്ന് മുതൽ സർക്കാർ കെട്ടിട നികുതി നിരക്കുകൾ പരിഷ്ക്കരിച്ചിരുന്നു. ഉപയോഗത്തിനും വിസ്തീർണത്തിനും അനുസൃതമായി കെട്ടിട നികുതി ഉയർത്തുകയാണ് സർക്കാർ ചെയ്തത്. 12 വർഷത്തിനുശേഷം പഞ്ചായത്ത്, നഗരസഭ, മുൻസിപ്പൽ കോർപറേഷൻ എന്നിങ്ങനെ തരംതിരിച്ചാണ് കെട്ടിട നികുതി വർദ്ധിപ്പിച്ചത്. ഇതിനു പുറമെയാണ് മേഖലകളായി തരംതിരിച്ചും കെട്ടിട നികുതി വർദ്ധിപ്പിക്കുന്നത്.

പഞ്ചായത്തിൽ ആറു മുതൽ 10 രൂപ വരെയാണ് 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് പുതുക്കിയ അടിസ്ഥാന വാർഷിക കെട്ടിട നികുതി. ഇത് 10 രൂപയായി പഞ്ചായത്ത് നിജപ്പെടുത്തിയാൽ 112 ചതുരശ്ര മീറ്റർ(1200 ചതുരശ്ര അടി) വിസ്തീർണമുള്ള പുതിയ വീടിന് 1120 രൂപയായിരിക്കും അടിസ്ഥാന നികുതി

ദേശീയപാത, ജില്ലാ, ഒന്നാം തരം എനിങ്ങളെ പ്രധാന റോഡിന് സമീപത്താണെങ്കിൽ 30 ശതമാനം വീണ്ടും ഉയരും. വിട്രിഫൈഡ്ടൈലും മാർബിളും തടിയുംകൊണ്ട് തറ നിർമിച്ചാൽ 15 ശതമാനം നികുതി വീണ്ടും ഉയരും. ചുമർ തടിയോ മറ്റോ മേൽത്തരം വസ്തുക്കളോകൊണ്ട് ആകർഷകമാക്കിയാൽ 15 ശതമാനം വർധന വേറെയും എയർകണ്ടീഷൻ ഉള്ള കെട്ടിടങ്ങളിൽ ഇതിനെല്ലാം പുറമെ 10 ശതമാനം വർദ്ധനവും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here