അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി.

0
75

സോഷ്യല്‍ മീഡിയയിലൂടെ ഹേമ മാലിനി തന്നെയാണ് വിവരം പങ്കുവച്ചത്.ഇന്നലെയാണ് താരം അയോധ്യയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്. ‘രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു.അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവധി പേര്‍ എന്നെ അഭിനന്ദിച്ചു.’

എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്.അയോധ്യ ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു എന്ന് എഎന്‍ഐയോട് ഹേമ മാലിനി പ്രതികരിച്ചിരുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. സിനിമ കായിക രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ദർശനത്തിന് ശേഷം ക്ഷേത്രം കാരണം നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നുവെന്നും ഹോമമാലിനി പറഞ്ഞു.രാമക്ഷേത്രത്തിലെ ക്രമീകരണങ്ങളെല്ലാം മികച്ചതാണെന്നും, നന്നായി ദർശനം നടത്താൻ സാധിച്ചെന്നും ഹേമമാലിനി എഎൻഐയോട് പറഞ്ഞു.

ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി വിസ്മയിപ്പിച്ച താരമാണ് ഹേമമാലിനി. 1963ൽ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയ താരം 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here