ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി.

0
70

ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചു.

2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മൈ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിന് സുദേവിനു ലഭിച്ചു. അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here