സ്വർണക്കടത്ത് കേസ് ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെയ്ഡ്

0
89

മലപ്പുറം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കസ്റ്റംസ്, എൻഐഎ പരിശോധന നടത്തുന്നു.മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
കേസിലെ പ്രതി ഷംജുവിന്റേതുൾപ്പെടെയുള്ള വീടുകളിൽ റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

ഡിപ്ലോമാറ്റിക് കാർഗോയിൽ എത്തിച്ച സ്വർണം കോഴിക്കോട് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌നയും പിടിക്കപ്പെടുന്നതിന് മുന്നോടിയായി 23 തവണ സ്വർണം കടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്തുകാണ് റെയ്ഡിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here