ഡൽഹി : രാജ്യത്ത് 24 ലക്ഷം കടന്ന് കൊവിഡ് രോഗികൾ. ആകെ മരണങ്ങൾ 48,000 കടന്നു. 24 മണിക്കൂറിനിടെ 64,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരുടെ എണ്ണം 17 ലക്ഷം കടന്നു.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്കുകൾ പ്രകാരം ആകെ പോസിറ്റീവ് കേസുകൾ 2,461,190 ആണ്. ആകെ മരണം 48,040 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 64,553 പോസിറ്റീവ് കേസുകളും 1,007 മരണവും റിപ്പോർട്ട് ചെയ്തു. 661,595 പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന കേസുകൾ അധികവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 71.16 ശതമാനമായി ഉയർന്നു.