തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി.

0
70

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ ഉപേക്ഷിച്ച നിലയിലുള്ള ബാഗില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഡോഗ് സ്റ്റെഫി ആണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവുമായെത്തിയവര്‍ പൊലീസിനെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here