കെ എസ് ആർ ടി സി യെ വിഭജിച്ചു ഒന്നിലേറെ കമ്പനികളുടെ രൂപത്തിലേക്ക് മാറ്റാൻ ആലോചന.

0
71

കെ-സ്വിഫ്റ്റ് മാതൃകയിൽ കെഎസ്ആർടിസിയെ അധിക താമസമില്ലാതെ ജില്ലാതലത്തിൽ ട്രാൻസ്പോർട്ട് കമ്പനികളായി രൂപപ്പെടുത്തിയേക്കുമെന്ന് കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ വാർത്ത പരക്കുന്നു, സ്വകാര്യവൽക്കരണത്തിനു മുന്നോടിയായുള്ള നടപടിയെന്നു യൂണിയൻ നേതാക്കൾ, കോർപ്പറേഷനെ സ്വകാര്യവൽക്കരിക്കുമെന്നു ട്രാൻസ്പോർട്ട് മന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും യൂണിയനുകൾ, ജില്ലാതലത്തിൽ ആവശ്യമുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ചു കമ്പനി പ്രവർത്തനക്ഷമത കണക്കിലെടുത്തു സർവീസ് കഴിയുമ്പോൾ അന്നന്നത്തെ വേതനം നൽകും, കെ സ്വിഫ്റ്റു ജീവനക്കാർക്കു നൽകുന്നതുപോലെ.സംസ്ഥാന സർക്കാർ ഗ്രാൻ്റ് കഴിഞ്ഞ മാസം നൽകിയതുപോലെ 30 കോടി വീതം എല്ലാ മാസവും തുടരാൻ കഴിയില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുനാൾ മുന്നേ സിഐ ടി യു മെമ്പർമാരായ ജീവനക്കാർ പോലും യൂണിയൻ പണിമുടക്കിൽ പങ്കാളിയല്ലെങ്കിലും മറ്റു യൂണിയനുകളുടെ സൂചനപണിമുടക്കിനെ പരോക്ഷമായി അനുകൂലിച്ച് ജോലിക്ക് വരാഞ്ഞതും അതുമൂലം സർവീസ് സ്തംഭിച്ചതുമാണ് പിണറായി സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here