അതിർത്തിയിൽ ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം: 8 പാക്ക് സൈനികർ കൊല്ലപ്പെട്ടു

0
82

ഡല്‍ഹി: അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സെെന്യത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. വെടിവയ്പ്പില്‍ എട്ട് പാകിസ്ഥാന്‍ സെെനികര്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്‌തു. കൊല്ലപ്പെട്ട പാകിസ്ഥാന്‍ സെെനികരില്‍ എസ്.എസ്.ജി കമാന്‍ഡോകള്‍ ഉള്ളതായും

ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച്‌ എ.എന്‍.ഐ പറഞ്ഞു.

 

പ്രകോപനമില്ലാതെയായിരുന്നു പാകിസ്ഥാന്‍ സെെന്യം വെടിനിറുത്തല്‍ കരാര്‍ലംഘിച്ചത്. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ബി.എസ്.എഫ് സബ്‌ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിക്കുകയും ഒരു ജവാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സേന തിരിച്ചടിച്ചത്.ഇന്ത്യന്‍ സെെനികര്‍ നടത്തിയ വെടിവയ്പ്പില്‍ എട്ട് പാകിസ്ഥാന്‍ സെെനികര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം സെെനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണത്തില്‍ പാകിസ്ഥാന്‍ ആര്‍മി ബങ്കറുകള്‍, ഇന്ധന ടാങ്കുകള്‍ , ലോഞ്ച് പാഡുകള്‍ എന്നിവയും ഇന്ത്യന്‍ സേന തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here