ടാറ്റയുടെ കോപാക്ട് എസ്‌യുവിയായ പഞ്ചിന്റെ സിഎന്‍ജി മോഡല്‍ അവതരിപ്പിച്ചു. 7.10 മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്പ്ലിഷ്ഡ്, അക്പ്ലിഷ്ഡ് ഡാസില്‍ എന്നിങ്ങനെ അഞ്ചു വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും. ഡിസൈനിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ടാറ്റ പഞ്ച് സി.എന്‍.ജി തയ്യാറാക്കിയിരിക്കുന്നത്.
വോയ്‌സ് അസിസ്‌റ്റോട് കൂടിയ ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ പഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി. റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ടച്ച് സ്‌ക്രീനില്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചിന്റെ പെട്രോള്‍ മോഡലില്‍ സണ്‍റൂഫ് ഇല്ല.
1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 75.94 ബി.എച്ച്.പി കരുത്തില്‍ പരമാവധി 97 എന്‍.എം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ മികച്ച ബൂട്ട് സ്പേസും വാഹനത്തിനുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.
പഞ്ചിന്റെ പെട്രോള്‍ മോഡലിന്റെ എതിരാളിയായ ഹ്യൂണ്ടായി എക്സറ്ററിന്റെ സി.എന്‍.ജി വേരിയന്റാണ് പഞ്ച് സി.എന്‍.ജിയുടെയും പ്രധാന എതിരാളി.