കൊച്ചി: തിരുവനന്തപുരം വിമാനത്താവളം ഗൗതം അദാനിക്ക് കൈമാറിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിന് സെപ്റ്റംബർ 15-ലേക്ക് മാറ്റി. സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാരിന്റെ വാദങ്ങൾ ബോധിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.