ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയിരിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റുകയായിരുന്നു. ഭീം ആര്‍മി, ആം ആദ്മി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തിന് കോണ്‍ഗ്രസിന്‍െറ പിന്തുണയുമുണ്ട്.