ഷിപ്പിങ് മന്ത്രാലയം വിപുലീകരിച്ച് തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തതക്ക് വേണ്ടിയാണ് പേര് മാറ്റിയതെന്നാണ് അദ്ദേഹം പറഞ്ഞത്.സൂറത്തിലെ ഹസിറയ്ക്കും ഭവ്‌നഗര്‍ ജില്ലയിലെ ഘോഗയ്ക്കും ഇടയിലെ റോ-പാക്‌സ് ഫെറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സര്‍ക്കാരിന്‍റെ ശ്രമം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു വലിയ ചുവടുവെപ്പ് കൂടി നടക്കുന്നു. ഇത് (മന്ത്രാലയം) വിപുലീകരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഷിപ്പിങ് മന്ത്രാലയമാണ് തുറമുഖങ്ങളേയും ജലപാതകളേയും പരിപാലിക്കുന്നത്. ഇന്ത്യയില്‍ തുറമുഖങ്ങളുമായും ജലപാതകളുമായും ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഷിപ്പിങ് മന്ത്രാലയം നടത്തുന്നുണ്ട്.പേരിലുള്ള വ്യക്തത പ്രവര്‍ത്തനത്തിലും വരുത്തും” മോദി പറഞ്ഞു.