യുവന്റസിന്റെയും റൊണാൾഡോയുടെയും കഷ്ടകാലം തുടരുന്നു. : സീരി എ യിൽ യുവന്റസിന് സമനില, റോണോക്ക് പരിക്ക്

0
104

യുവന്റസിന് ഇന്ന് ഒരു മോശം രാത്രിയാണ്. ലാസിയോക്ക് എതിരായ മത്സരത്തില്‍ അവസാന നിമിഷം വിജയം കൈവിട്ടത് മാത്രമല്ല അവരെ അലട്ടുന്നത്. അവരുടെ പ്രധാന താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് പരിക്കേല്‍ക്കുകയും ചെയ്തു. റൊണാള്‍ഡോയുടെ ആങ്കിളിനാണ് മത്സരത്തിനിടയില്‍ പരിക്കേറ്റത്. താരത്തെ ഉടന്‍ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പരിക്ക് സാരമുള്ളതാണോ എന്ന് മനസ്സിലാകു.

 

എന്തായാലും വരുന്ന ആഴ്ച മുതല്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ വിട്ടു നിന്നേക്കും. അന്‍ഡോറ, ഫ്രാന്‍സ്, ക്രൊയേഷ്യ എന്നിവര്‍ക്ക് എതിരെ ആണ് ഈ മാസം പോര്‍ച്ചുഗല്‍ കളിക്കേണ്ടത്.പോര്‍ച്ചുഗലിന്റെ അവസാന മത്സരം കൊറോണ കാരണവും റൊണാള്‍ഡോക്ക് നഷ്ടമായിരുന്നു . 

LEAVE A REPLY

Please enter your comment!
Please enter your name here