കസ്തൂരി രംഗൻ റിപ്പോർട്ട് ഭരണഘടന വിരുദ്ധം: റദ്ദാക്കാൻ സുപ്രീം കോടതിയിൽ ഹർജി

0
81

പശ്ചിമ ഘട്ട വനമേഖലയുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

 

കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘടനയായ കര്‍ഷക ശബ്ദമാണ് ഹരജി നല്‍കിയിരിക്കുന്നത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഈ മേഖലയിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹരജിയിലെ വാദം.

 

കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഇക്കാര്യം സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

LEAVE A REPLY

Please enter your comment!
Please enter your name here