മലപ്പുറത്ത് CPI പ്രവർത്തകന് വെട്ടേറ്റു: പിന്നിൽ CPI-CPM സീറ്റു തർക്കമെന്ന് സൂചന

0
76

പൊന്നാനി: മലപ്പുറം ജില്ലയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്. സീറ്റുവിഭജനത്തിലെ തര്‍ക്കമാണ് കാരണമെന്നും ഇവര്‍ പറയുന്നു. വെട്ടേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പഞ്ചായത്തില്‍ സിപിഎം-സിപിഐ സീറ്റു വിഭജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here