മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ന് വീണ്ടും വര്‍ധനവ്. ഇന്ന് 5,092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണം 8,232 ആണ്. സംസ്ഥാനത്ത് ഇന്ന് 110 പേര്‍ മരിച്ചു.
സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 17,19,858 ആയി. 15,77,322 പേര്‍ക്ക് രോഗ മുക്തി. 110 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 45,240 ആയി. ആക്ടീവ് കേസുകള്‍ 96,372. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 91.71 ശതമാനമായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ആന്ധ്രയില്‍ ഇന്ന് 2,237 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,42,967 ആയി. 8,14,773 പേര്‍ക്ക് രോഗമുക്തി ,21,403 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ ആകെ മരണം 6,791ആയി.രോഗ മുക്തി.