ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു. നെപനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്ര ദേവി കാസ്‌ദേക്കറാണ് എംഎല്‍എ സ്ഥാനം രാവിവെച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു എംഎല്‍എ പ്രദ്യുംസിങ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണിത്. പ്രദ്യുംസിങിനെ കഴിഞ്ഞ ദിവസം ഫുഡ,സിവില്‍ സപ്ലൈ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കി ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. അതേ സമയം സുമിത്ര ദേവി പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.