കർക്കിട വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി വിശ്വാസികൾ.

0
95

തിരുവനന്തപുരം; കർക്കിട വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി വിശ്വാസികൾ. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങ് നടന്നിരുന്നില്ല. ഇത്തവണ നിയമന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ വലിയ തിരക്കാണ് പല ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും അനുഭവപ്പെടുന്നത്. പുലർച്ചയോടെ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ആലുവ മണപ്പുറം, തിരുവില്വാമല, തിപുനെല്ലി എന്നിവിടങ്ങളിലെല്ലാം ഭക്തർ നൂറുകണക്കിന് പേരാണ് ബലിതർപ്പണത്തിന് എത്തിയത്. തിരുനാവായയിൽ വലിയ ഒരുക്കങ്ങളായിരുന്നു ബലിതർപ്പണത്തിനായി ഏർപ്പെടുത്തിയിരുന്നത്. പുലർച്ചെ രണ്ട് മണി മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. 16 കാർമികരുടെ നേതൃത്വത്തിലാണ് ഇവിടെ ചടങ്ങുകൾ നടക്കുന്നത്.

ആലുവ മണപ്പുറത്ത് 80 ബലിത്തറകൾ ബലിതർപ്പണത്തിനായി ഒരുക്കിയിരുന്നു. ഇവിടേയും നിരവധി പേരാണ് എത്തിയത്. ചടങ്ങുകൾ പുരോഗമിക്കുകയാണ്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണം പുലർച്ചെ മൂന്നിന് തന്നെ ആരംഭിച്ചു. ഒരേ സമയം 250 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പിതൃപൂജ, തിലഹോമം, സായുജ്യപൂജ തുടങ്ങിയ വഴിപാടുകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here