ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി

0
77

ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ  പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്  അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here