സ്ഥാനാർത്ഥിയുടെ ചിഹ്നമുള്ള മാസ്കുകൾ റെഡി: പക്ഷെ ചിലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ

0
64

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവുമുള്ള മാസ്‌ക് വിതരണം ചെയ്താല്‍ അതു തിരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. വോട്ടെടുപ്പു ദിവസം ഇത്തരം മാസ്‌ക്കു ധരിച്ചു ബൂത്തിന്റെ പരിസരത്ത് വരാനും പാടില്ല.

 

സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവുമുള്ള തൊപ്പി, മാസ്‌ക്, മുഖംമൂടി തുടങ്ങിയവയെല്ലാം പ്രചാരണത്തിനായി ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുന്ന ഓരോന്നിനും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണ ചെലവായി കണക്കാക്കും.സമൂഹമാധ്യമങ്ങളിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ വ്യക്തിഹത്യയോ നടത്തിയാല്‍ കേസെടുക്കും. ജാതികളും സമുദായങ്ങളും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here