പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ ഇതുവരെ : 50,728,891
മരണമടഞ്ഞത് :1,261,971 പേർ
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ വൈറസ് ബാധിതർ : 45, 674
മരണമടഞ്ഞത് : 559 പേർ
📰✍🏼 കേരളത്തില്‍ ഇന്നലെ 5440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.24 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് ,ഇതോടെ ആകെ മരണം 1692 ആയി , 4699 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല,രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏼ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വീണ്ടും കൂടുതല്‍ കുരുക്കിലേക്ക്. ബിനീഷ് ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനികള്‍ കടലാസ് കമ്ബനികള്‍ ആണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു.
📰✍🏼2017 ഡിസംബറിന് മുമ്ബ് വിറ്റഴിക്കപ്പെട്ട നാലുചക്ര വാഹനങ്ങള്‍ക്ക് തേര്‍ട്ടി പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ ഫാസ്‌ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2021 ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും
📰✍🏼യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.
📰✍🏼ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.
📰✍🏼 പത്തു കോടി രൂപ പിരിച്ചു നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
📰✍🏼ട്രഷറി തട്ടിപ്പ് കേസില്‍ വിജിലസ് അന്വേഷണം വേണ്ടന്ന് സംസ്ഥാനസര്‍ക്കാര്‍.
📰✍🏼ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും . 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത് .
📰✍🏼വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.
📰✍🏼തദ്ദേശ തിരഞ്ഞെടുപ്പിന് വ്യാഴാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
📰✍🏼സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്ന് ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ
📰✍🏼ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ ഭാര്യയെയും രണ്ടരവയസ്സുള്ള മകളെയും തടഞ്ഞുവെച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍നിന്ന് പൊലീസും ബാലാവകാശ കമീഷനും പിന്മാറുന്നു.
📰✍🏼ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാര്‍ഗനിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത്.
📰✍🏼മഹാരാഷ്ട്രയില്‍ അടച്ചിട്ട ക്ഷേത്രങ്ങളും സ്കൂളുകളും ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീപാവലിയ്ക്ക് ശേഷമാവും ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കുക.
📰✍🏼ഡല്‍ഹിയില്‍ നവംബര്‍ 3 മുതല്‍ 13 വരെയുള്ള കാലയളവില്‍ അനുഭവപ്പെട്ട വര്‍ധിച്ച കൊവിഡ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണമാണെന്ന് ഐഎംഎ.
📰✍🏼സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്നുണ്ടായ ഡോളര്‍ കടത്തുകേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.
📰✍🏼ദീപാവലി ദിവസം രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സര്‍ക്കാര്‍. പടക്കം വില്‍ക്കുന്നതിന് സമ്ബൂര്‍ണ നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചത്.
📰✍🏼കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശില്‍ 2237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,42,967 ആയി
📰✍🏼ഹരിയാണയില്‍ ഇന്നലെ 2380 പേര്‍ക്കും യു.പിയില്‍ 2247 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 3920 പേര്‍ക്കും മധ്യപ്രദേശില്‍ 891 പേര്‍ക്കും മണിപ്പൂരില്‍ 245 പേര്‍ക്കും ജമ്മു കശ്മീരില്‍ 555 പേര്‍ക്കും കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.
📰✍🏼മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5092 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 8232 പേര്‍ രോഗമുക്തി നേടി . 110 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ടു ചെയ്തു .
📰✍🏼ഡല്‍ഹിയില്‍ ഇന്നലെ 7745 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6069 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 77 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
📰✍🏼വൈദ്യുതി നിരക്ക് കുടിശ്ശിക പിരിക്കാനുള്ള നടപടി തദ്ദേശ തെരഞ്ഞെടുപ്പിെന്റ പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
📰✍🏼ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഓഫീസറടക്കം നാല് സൈനികര്ക്ക് വീരമൃത്യു.
📰✍🏼കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥടകര്‍ മലകയറുമ്ബോഴും ഇറങ്ങുമ്ബോഴും ശാരീരിക അകലം പാലിക്കുക, ദിവസവും ക്ഷേത്ര ദര്‍ശനത്തിന് നിശ്ചിതം എണ്ണം തീര്‍ത്ഥാടകരെ മാത്രം അനുവദിക്കുക തുങ്ങിയവ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍.
✈️✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️സിറിയയിലെ മര്ക്കാടയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ മരിച്ചു
📰✈️ബാഗ്ദാദില്‍ ഐ എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
📰✈️അമേരിക്കയില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ തീരുമാനിച്ചു.
📰✈️വോട്ടിംഗ് യന്ത്രങ്ങള്‍ അഴിമതി നിറഞ്ഞതാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തോല്‍വി സമ്മതിക്കാതെ ഇപ്പോഴും തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ച് ആരോപണം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ട്രംപ്
📰✈️അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഗള്‍ഫ് ഭരണാധികാരികള്‍.
📰✈️കോവിഡ് പ്രതോരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാളിന് സഹായവുമായി ഇന്ത്യ. 28 വെന്റിലേറ്ററുകളാണ് ഇന്ത്യ നേപ്പാളിന് നല്‍കിയത്.
📰✈️കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധിമൂലം ഉണ്ടായ അനിശ്ചിതാവസ്ഥയും രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന് വഴിതെളിച്ചേക്കാമെന്ന് ബ്രിട്ടന്റെ സൈനിക മേധാവി നിക്ക് കാര്‍ട്ടര്‍
📰✈️കൊവിഡിനെതിരായ ബ്രിട്ടന്റെ പോരാട്ടത്തെ ദീപാവലിയുമായി താരതമ്യപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
📰✈️പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഎസില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികളുടെ വ്യാപക പ്രതിഷേധവും അക്രമവും
📰✈️അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, രേഖകളില്ലാത്ത ഇന്ത്യയില്‍ നിന്നുള്ള 500,000 ത്തിലധികം പേര്‍ ഉള്‍പ്പെടെ 11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്കാന്‍ ഒരുങ്ങുന്നതായി സൂചന
🏅🥍🏑🏸🏏⚽🥉
കായിക വാർത്തകൾ
📰🏏 ഐ പി എൽ: രണ്ടാം എലിമിനേറ്ററിൽ ഹൈദരാബാദിനെ 17 റൺസിന് തോൽപ്പിച്ച് ഡൽഹി ഫൈനലിൽ
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആർസനലിന് ആസ്റ്റൺ വില്ലയോട് ഞെട്ടിക്കുന്ന തോൽവി , പെനാൾട്ടി നഷ്ടമാക്കിയ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളുമായി സമനിലയിൽ പിരിഞ്ഞു. ലെസ്റ്റർ സിറ്റി, വെസ്റ്റ് ഹാം, ടോട്ടൻഹാം ടീമുകൾക്ക് ജയം
📰 ലാ ലിഗ: റയലിന് വലൻസിയയോട് തോൽവി , വല്ലലോയ്ഡ്, റയൽ സോസിഡാഡ്, വിയ്യാ റയൽ ടീമുകൾക്ക് ജയം
📰 ⚽സീരി എ യിൽ യുവന്റസിന് സമനില, മത്സരത്തിനിടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരുക്കേറ്റതില്‍ ആശങ്കയോടെ ക്ലബായ യുവന്റസും ദേശീയ ടീമായ പോര്‍ച്ചുഗലും.
📰🏏വനിതകളുടെ ട്വന്റി20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന്‌്. ഷാര്‍ജയില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്‌സ് സൂപ്പര്‍ നോവാസിനെ നേരിടും.