ഗുവാഹത്തി: നഗരത്തിൽ നിന്നും വളരെ ദൂരെയുള്ള ഇന്ത്യ-ചൈന അതിർത്തി പട്ടണമായ അരുണാചൽ പ്രദേശിലെ തവാങിൽ, പേന, വാളിനേക്കാൾ ശക്തമാണെന്ന് യുവാക്കൾ വിശ്വസിക്കുന്നു. പുസ്‌തകങ്ങൾ വായിക്കാൻ നാട്ടുകാരെ പ്രചോദിപ്പിക്കുന്നതിനായി, അവർ മേസൺമാരായും ആശാരിമാരായും മാറി. പഴയതും, തകർന്നതുമായ സർക്കാർ കെട്ടിടം പൊളിച്ചുമാറ്റി ഒരു കമ്മ്യൂണിറ്റി ലൈബ്രറി നിർമ്മിച്ചു. വടക്കുകിഴക്കൻ ഗോത്ര സമൂഹങ്ങളിലെ, യുവാക്കൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ വളരെ പ്രഗത്ഭരാണ്.
പ്രദേശവാസിയായ മുഖ്യമന്ത്രി പെമ ഖണ്ടു വിദ്യാർത്ഥികളെ പ്രശംസിച്ചു.
ഈ മനോഹരമായ കമ്മ്യൂണിറ്റി ലൈബ്രറി നിർമ്മിക്കുന്നതിന് തവാങ്ങിലെ വിദ്യാർത്ഥികൾ ഒരുമിച്ച് പ്രവർത്തിച്ചു. കെട്ടിടത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ സ്വയം ചെയ്തു. കഠിനാധ്വാനികളായ ഇവിടുത്തെ യുവാക്കൾ അത്തരം തൊഴിലുകളിൽ നൈപുണ്യം നേടിയിട്ടുണ്ട്.
ഓൾ തവാങ് ഡിസ്ട്രിക്റ്റ് സ്റ്റുഡന്റ്സ് യൂണിയന്റെ (എടിഡിഎസ്‌യു) നിരീക്ഷണത്തിലാണ് 40 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കിയത്. 15 ഓളം യൂണിവേഴ്സിറ്റി, കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ ഇതിന്റെ നിർമ്മാണത്തിനായി അവരുടെ സേവനം നൽകി. നഗരത്തിൽ ഒരു “ജില്ലാ ലൈബ്രറി” ഉണ്ട്, പക്ഷേ എല്ലാ പൗരന്മാരെയും പരിപാലിക്കാൻ കഴിയില്ലെന്ന് എടിഡിഎസ്‌യു പറഞ്ഞു.
തവാങ്, വിദൂര ജില്ലയായതിനാൽ പുസ്തകങ്ങൾ ഇവിടെ അപൂർവമാണ്. ഇവിടുത്തെ ആളുകളെ, പ്രത്യേകിച്ചും യുവാക്കളെ വായനാശീലത്തിലേക്ക് മടക്കി കൊണ്ട് വരുവാനും കൂടിയാണ് ഈ നിർമ്മാണത്തിന് മുൻകൈ എടുത്തത്.
“ഞങ്ങളുടെ ഈ നല്ലയജ്ഞം യുവാക്കൾക്ക് പ്രചോദനമാകുമെന്നും, പുസ്തകങ്ങൾ വായിക്കുന്ന ശീലം അവരിൽ വളർത്തിയെടുക്കുമെന്നും ഉള്ളതിൽ ഞങ്ങൾക്ക് സംശയമില്ല. മെച്ചപ്പെട്ട രീതിയിൽ മാനേജ് ചെയ്യാൻ ഞങ്ങൾ ഈ ലൈബ്രറിയെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറും, എന്ന് വിദ്യാർത്ഥി നേതാവും ലൈബ്രറി നിർമാണ സമിതിയുടെ ഭാരവാഹിയുമായ പെമ സെറിംഗ് പറഞ്ഞു.
അരുണാചലിന്റെ സമഗ്രവികസനത്തിന് വളരെയധികം സംഭാവന നൽകിയ മുൻ മുഖ്യമന്ത്രി അന്തരിച്ച ഡോർജി ഖണ്ടുവിന് ആദരാഞ്ജലിയായി, അദ്ദേഹത്തിന്റെ പേരാണ് ലൈബ്രറിക്കു നൽകാൻ തീരുമാനിച്ചിരിക്കുന്നത്.