പത്തനാപുരം: ബ്ലോക്ക് പഞ്ചായത്തോഫീസിലെ താത്കാലിക തൂപ്പുജോലി ചെയ്തിരുന്ന ആനന്ദവല്ലി ഇനി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കും. പത്ത് വര്‍ഷത്തോളം ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയി എത്തുന്നതിന്‍റെ സന്തോഷം ആനന്ദവല്ലി മറച്ചുവയ്ക്കുന്നില്ല. തലവൂരില്‍ നിന്നാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ആനന്ദവല്ലി വിജയിച്ചെത്തിയത്.
പത്ത് കൊല്ലം പഞ്ചായത്തിൻ്റെ ശുചീകരണത്തൊഴിലാളി. തൂപ്പും തുടപ്പും മാത്രമല്ല, ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ചായ ഉണ്ടാക്കുന്നത് ഉൾപ്പെടെ ജോലികൾ പലതായിരുന്നു. അതേ ഹാളില്‍ ഇനി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രസിഡന്‍റാണ് സ: ആനന്ദവല്ലി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തലവൂര്‍ ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി 569 വോട്ടുകള്‍ക്കാണ് ആനന്ദവല്ലിയുടെ ജയം. സിപിഐഎം ഞാറയ്ക്കാട് ബ്രാഞ്ച് അംഗമാണ് ആനന്ദവല്ലിയുടെ ജയം. സിപിഐഎം ഞാറയ്ക്കാട് ബ്രാഞ്ച് അംഗമാണ് ആനന്ദവല്ലി.