ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. സൈന്യം ഒരു ഭീകരനെ വധിച്ചു. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
പ്രദേശത്തു നിന്നും തോക്കും ഗ്രനേഡും കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് ഇന്റര്‍നെറ്റ് താത്കാലികമായി റദ്ദാക്കി. ഏറ്റുമുട്ടല്‍ തുടർന്നുകൊണ്ടിരിക്കുകയാണ്