മുന്‍നിര ഓട്ടോമൊബൈല്‍ കമ്ബനിയായ റോള്‍സ് റോയ്സ് ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഉപയോഗപ്പെടുത്താനായേക്കുന്ന ആണവോര്‍ജ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ശ്രദ്ധേയമാകുകയാണ്.
ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ആണവോര്‍ജ്ജ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി യുകെ സ്പേസ് ഏജന്‍സിയുമായുള്ള കരാറിന്റെ ഭാഗമായാണ് റോള്‍സ് റോയ്സ് ഈ മൈക്രോ റിയാക്ടര്‍ രൂപകല്പന ചെയ്യുന്നതെന്നാണ് കരുതുന്നത്.
ആണവോര്‍ജ്ജം അടിസ്ഥാനമാക്കിയുള്ള ബഹിരാകാശ പേടകത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുകയാണ് കമ്ബനി. യുറേനിയം അടിസ്ഥാനമാക്കിയുള്ള ആണവ റിയാക്ടറാണ് കമ്ബനി രൂപകല്പന ചെയ്തത്. ബഹിരാകാശ യാത്രകള്‍ക്കിടയിലെ പലവിധ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനാവും വിധമാണ് ഇതിന്റെ രൂപകല്പന. സുരക്ഷിതവും അതിശക്തവുമായ ഇന്ധനമാണ് ഈ മൈക്രോ-റിയാക്ടര്‍ എന്ന് റോള്‍സ് റോയ്സ് ട്വീറ്റ് ചെയ്തു.
ആണവ റിയാക്ഷന് നിര്‍മിക്കുന്നതിന് നല്കുന്നതിനേക്കാള് കൂടുതല്‍ അളവില്‍ ഊര്‍ജം ഉല്പാദിപ്പിക്കാന് സാധിക്കുമെന്ന് കണ്ടെത്തിയതായി ഇക്കഴിഞ്ഞ ഡിസംബറില്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിരുന്നു. ആണവ സാങ്കേതിക വിദ്യാ രംഗത്ത് നാഴികക്കല്ലാവുന്ന നേട്ടമാണിത്. ബഹിരാകാശ യാത്രകള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്ന ഏക കമ്ബനിയല്ല റോള്‍സ് റോയ്സ്. നാസ ഇതിനകം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2027 ഓടെ ന്യൂക്ലിയര്‍ ഫിഷന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേടകം പരീക്ഷിക്കാനൊരുങ്ങുകയാണവര്.