ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ രണ്ടാമത്തെ ലുക്ക് പുറത്തിറക്കി.
മാസ് ലുക്കിലെത്തുന്ന ദുല്‍ഖര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദുല്‍ഖറിന്‍റെ നിര്‍മാണ കമ്ബനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്‍റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കുന്നത്.
ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, ചെമ്ബന്‍ വിനോദ്, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍, സെന്തില്‍ കൃഷ്ണ, നൈല ഉഷ, സുധി കോപ്പ, ശാന്തി കൃഷ്ണ, ശരണ്‍, രാജേഷ് ശര്‍മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ജേക്സ് ബിജോയ്.