തൃശൂരിലെ മേള കലാകാരൻമാർക്ക് വിഷുക്കോടിയും വിഷു കൈനീട്ടവും വിതരണം ചെയ്ത് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് വിഷു കൈനീട്ടം വിതരണം ചെയ്തത്.
ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നല്‍കിയത്. പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂർ മോഹനൻ, പെരുവനം സതീശൻ മാരാർ, പറക്കാട് തങ്കപ്പൻമാരാർ തുടങ്ങിയ പ്രമുഖന്‍ കൈനീട്ടം ഏറ്റുവാങ്ങി.
വിഷു കൈനീട്ടം നൽകുന്നതിന്റെ പേരിൽ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് സുരേഷ് ഗോപി ചടങ്ങിൽ പറഞ്ഞു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാർക്ക് നൽകിയത്. ഇതിൽ രാഷ്ട്രീയ കണ്ടവരാണ് പരിപാടിയെ വലുതാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.