ഓണാഘോഷത്തിന് അവധി നൽകിയില്ല;എറണാകുളം കളക്ടര്‍ക്കെതിരേ പരാതി

0
58

കൊച്ചി: തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തിൽ അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടറിനെതിരെ പരാതിയുമായി സ്കൂൾ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ. പ്രാദേശിക അവധി നല്കാത്തതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുള്‍പ്പെടെ ദുരിതത്തിലായെന്ന് രക്ഷിതാക്കള്‍. പ്രാദേശിക അവധി നല്കാത്തതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുള്‍പ്പെടെ ദുരിതത്തിലായെന്ന് രക്ഷിതാക്കൾ.നാലുമണിക്ക് സ്കൂൾ വിട്ടെങ്കിലും മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്കാണെന്നായിരുന്നു എറണാകുളം സൗത്ത് ഗേള്‍സ് സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കൾ നഗരസഭയിലെത്തി പരാതിപ്പെട്ടത്.

എന്നാല്‍ പ്രാദേശിക അവധി നല്‍കണമെന്ന് ജില്ലാ കളക്ടറോട് രേഖാമൂലം അഭ്യര്‍ഥിച്ചിരുന്നതായി നഗഗസഭ വ്യക്തമാക്കി. നേരിൽ കണ്ട് പറഞ്ഞപ്പോൾ അവധി നൽകാമെന്ന് കളക്ടർ പറഞ്ഞതായും നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പഫറഞ്ഞു. എല്ലാത്തവണയും പരിപാടി നടക്കുമ്പോൾ നഗരസഭാ പരിധിയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയര്‍പേഴ്സണ്‍ തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here