‘ജയ് ​ഗണേഷ്’ എന്ന പേരിൽ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ.

0
74

മിത്ത് പരാമർശ വിവാദത്തിനിടെ ‘ജയ് ​ഗണേഷ്’ എന്ന പേരിൽ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റപ്പാലത്തെ ​ഗണേശോത്സവ വേദിയിൽവെച്ച് ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫെയ്സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്.

ജയ് ​ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മാളികപ്പുറം പുറത്തിറങ്ങിയശേഷം ഏഴുമാസത്തിനിടെ ഉണ്ണിയുടേതായി ഒരു സിനിമയും ചിത്രീകരിച്ചിട്ടില്ല. ശരിയായ തിരക്കഥയ്ക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ജയ് ​ഗണേഷിനേക്കുറിച്ച് ചർച്ച ചെയ്തു. തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി. ഞാൻ എന്റെ നടനേയും കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ വഴിയിലെ ഓരോ ചുവടും ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിത് ശങ്കർ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here