‘വരാഹരൂപം’ കോപ്പിയടി: പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതിയുടെ സ്റ്റേ തുടരും

0
64

‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായുള്ള എഫ്ഐആറിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരൻ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരായ എഫ്ഐആർ. എന്നാൽ വിതരണക്കാരനെ കേസിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷണം.

കോഴിക്കോട് ടൗണ്‍ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹർജി മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കും. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കാന്താര സിനിമ കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here