തിരുവനന്തപുരം: സര്‍ക്കാരിന് ജീവനക്കാരെ നല്‍കുന്ന കിന്‍ഫ്രാ കരാറും നിയമവിരുദ്ധം. ചീഫ് സെക്രട്ടറിയുടെ ഐടി സെല്ലില്‍ സാങ്കേതിക വിദഗ്ധരെ നിയമിച്ചതടക്കം നിയമവിരുദ്ധമെന്നാണ് കണ്ടെത്തല്‍. മിന്റ് എന്ന സ്വകാര്യ ജോബ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമാണ് കിന്‍ഫ്രയ്ക്ക് ജീവനക്കാരെ നല്‍കിയത്.
സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലെ നിയമനങ്ങള്‍ക്ക് കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട് ബാധകമാണ്. ഇതുപ്രകാരം പി.എസ്.സി.വഴിയും അതിന് പുറത്തുള്ള നിയമനങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയുമാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് കിന്‍ഫ്രാ സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. ഇത് നിയമവിരുദ്ധമാണെന്നാണ് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്നാൽ, ജീവനക്കാരുടെ കുറവുകാരണമാണ് കണ്‍സല്‍ട്ടന്‍സിയുടെ സേവനം തേടിയതെന്നാണ് കിന്‍ഫ്രായുടെ വാദം. 1993 മുതല്‍ ജോബ് കണ്‍സല്‍ട്ടന്‍സിയുടെ സേവനം കിന്‍ഫ്രാ തേടുന്നുണ്ട്. എന്നാല്‍ കരാര്‍ നിയമലംഘനത്തെക്കുറിച്ച് പ്രതികരിക്കാന്‍ കിന്‍ഫ്രാ ഇതുവരെ തയ്യാറായിട്ടില്ല.