കോണ്‍ഗ്രസ് നേതാവിന് കൊറോണ; മകന്റെ വിവാഹത്തിനെത്തിയ 100 ഓളം പേര്‍ ഹോം ക്വാറൈന്റീനില്‍

0
80

ചെര്‍പ്പുളശ്ശേരി: ചവളറയിലെ കോണ്‍ഗ്രസ് നേതാവിന് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത ചവളറ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറോളം പേര്‍ ഹോം ക്വാറൈന്റീനില്‍.

ഈ മാസം 18 നാണ് കോണ്‍ഗ്രസ് നേതാവിന്റെ കയിലിയാട്ടെ വീട്ടില്‍ വിവാഹം നടന്നത്. വിവാഹത്തിന് പന്തല്‍ ഒരുക്കാന്‍ എത്തിയ നെല്ലായ സ്വദേശിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിനും കൊറോണ സ്ഥിരീകരിച്ചത്.

തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെയുള്ളവരോട് ഹോം ക്വാറെറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധ നടത്താനാണ് പഞ്ചായത്ത് സമിതിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here