ചരിത്രത്തിൽ ആദ്യമായി നാവികസേനയിൽ വനിതാ കമാൻഡിംഗ് ഓഫീസർക്ക് നിയമനം.

0
62

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി നാവികസേനയിൽ വനിതാ കമാൻഡിംഗ് ഓഫീസർക്ക് നിയമനം. നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരി കുമാറാണ് വെള്ളിയാഴ്‌ച ഇക്കാര്യം പ്രഖ്യാപിച്ചത്. നാവികസേനാ ദിനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് അഡ്‌മിറൽ ഹരികുമാർ ഈ പ്രഖ്യാപനം നടത്തിയത്.ഇന്ത്യൻ നാവികസേനയിൽ 1000ലധികം വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഈ തീരുമാനം വനിതാ ഉദ്യോഗസ്ഥർക്കായുള്ള ‘എല്ലാ റോളുകളും-എല്ലാ റാങ്കുകളും’ എന്ന ലക്ഷ്യവുമായി ചേർന്നുപോവുന്നതാണെന്നും അഡ്‌മിറൽ പറഞ്ഞു.

“ഇന്ത്യൻ നാവിക സേനയുടെ കപ്പലിലെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസറെ ഞങ്ങൾ നിയമിച്ചു. നാവികസേന ഭാവി ശരിയായ പാതയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലെ അവസ്ഥയെ നിരന്തരം വെല്ലുവിളിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്,” അഡ്‌മിറൽ ഹരി കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.വനിതാ അഗ്നിവീറുകളുടെ മൊത്തം ശേഷി ഇപ്പോൾ 1,000 കടന്നതായി അദ്ദേഹം പറഞ്ഞു, ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകൾ ഈ വർഷം മാർച്ചിൽ പ്രധാന കേന്ദ്രമായ ഐഎൻഎസ് ചിൽകയിൽ നിന്ന് ബിരുദം നേടി. “പ്രധാനമായും, ഈ (ആദ്യത്തെ) ബാച്ചിൽ 272 വനിതാ അഗ്നിവീർ ട്രെയിനികളും ഉൾപ്പെടുന്നു.

അഗ്നിവീർസിന്റെ രണ്ടാം ബാച്ചിൽ ആകെ 454 വനിതകളുണ്ടായിരുന്നു, മൂന്നാമത്തെ ബാച്ചിനെ കൂടി ഉൾപ്പെടുത്തി പറയുകയാണെങ്കിൽ ഇപ്പോൾ നാവികസേനയിലെ വനിതാ അഫിലിയേറ്റുകളുടെ എണ്ണം 1000 കടന്നിരിക്കുകയാണ്” അഡ്‌മിറൽ ഹരി കുമാർ പറഞ്ഞു.”കഴിഞ്ഞ വർഷം നോക്കൂ, 2023 നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണെന്ന് നിങ്ങൾ സമ്മതിക്കും. സാമ്പത്തിക മുന്നണിയോ നയതന്ത്രമോ കായിക രംഗത്തോ ആകട്ടെ, വിവിധ മേഖലകളിൽ നമ്മൾ അടയാളപ്പെടുത്തിയിട്ടുണ്ട്” അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ സന്നദ്ധതയും കഴിവും അടിവരയിട്ട്, സംയുക്ത പ്രവർത്തനങ്ങൾക്കും യോജിച്ച നീക്കങ്ങൾക്കുമുള്ള ഇന്ത്യൻ നാവികസേനയുടെ സമർപ്പണം ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here