കോടികളുടെ വെട്ടിപ്പ് നടത്തിയതായി പരാതി; നടപടികളെടുക്കാതെ പൊലീസ്.

0
65

യനാട്: സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ ധനകോടി ചിറ്റ്സ്, ധന കോടി നിധി കമ്ബനി കോടികള്‍ വെട്ടിപ്പ് നടത്തിയതായി പരാതി.

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് 20 കോടിയോളം രൂപയാണ് കമ്ബനി തിരികെ നല്‍കാനുള്ളത്. മാസങ്ങളായി ശമ്ബളം പോലും നല്‍കാതെ ധനകോടി ചിറ്റ്സ് ഉടമകള്‍ വഞ്ചിച്ചെന്ന ആരോപണവുമായി ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

ധനകോടി ചിറ്റ്സിലും ധനകോടി നിധിയിലും പണം നിക്ഷേപിച്ച നൂറുകണക്കിന് പേര്‍ക്കാണ് കാലവധി പൂര്‍ത്തിയായിട്ടും പണം തിരികെ ലഭിക്കാതായത്. നിലവില്‍ ധനകോടി ചിറ്റ്സിന്‍റെ 22 ബ്രാഞ്ചുകളും അടച്ചിട്ടിരിക്കുകയാണ്. ചിട്ടി നടത്തിപ്പുകാരായ സജി സെബാസ്റ്റ്യന്‍, യോഹന്നാന്‍, ജോര്‍ജ് എന്നിവര്‍ക്കെതിരെ നേരത്തെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാനേജിംഗ് ഡയറക്ടറായ മറ്റത്തില്‍ യോഹന്നാനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തില്ലെന്നാണ് മറുപടി ലഭിച്ചത്.

ആറംഗ ഡയറക്ടര്‍ ബോര്‍ഡിലെ ആരുമായും നിലവില്‍ ബന്ധപ്പെടാനാകുന്നില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. പണം കിട്ടാനുള്ളവര്‍ക്ക് ലഭിച്ച ചെക്കുകള്‍ ബാങ്കില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിയ്ക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ അല്ലാതെ മറ്റ് നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here