മില്‍മയില്‍ സെയില്‍സ് ഓഫീസറാവാം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ
കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍-മില്‍മക്ക് കീഴില്‍ സെയില്‍സ് ഓഫീസറാവാന്‍ ജോലി നേടാന്‍ അവസരം.
നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡിസംബര്‍ 4 വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഒഴിവ്
മില്‍മ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് നിലവില്‍ സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ 1 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത
- എംബിഎ ബിരുദധാരിയായിരിക്കണം
* എഫ്‌എംസിജിയിലെ വില്‍പ്പനയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം
* മികച്ച വില്‍പ്പനയും ചര്‍ച്ച ചെയ്യാനുള്ള കഴിവും ഉള്ളവര്‍ക്ക് മുന്‍ഗണന
(ഡീലുകള്‍ സൃഷ്ടിക്കുകയും പുതിയ ഡീലുകള്‍ അവസാനിപ്പിക്കുകയും ചെയ്യുമ്ബോള്‍ അവര്‍ക്ക് ഗ്രൗണ്ട് പിന്തുണ നല്‍കുക
നിലവിലെ ബിസിനസ്സ് വിതരണ ചാനലുകള്‍ തുടര്‍ച്ചയായി വിലയിരുത്തുക,
അവരുടെ പ്രകടനം വികസിപ്പിക്കുകയും വിലയിരുത്തുകയും, പ്രദേശ പദ്ധതികളുമായുള്ള വിന്യാസം ഉറപ്പാക്കുന്ന വൈരുദ്ധ്യം നിയന്ത്രിക്കുകയും ചെയ്യുക. ഫലപ്രദമായ തീരുമാനമെടുക്കലും പ്രശ്‌നപരിഹാര കഴിവുകളും മികച്ച വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ ആശയവിനിമയ കഴിവുകള്‍ എന്നിവ ഉണ്ടായിരിക്കണം.)
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് സെയില്‍സ് ഓഫീസര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. 2023 നവംബര്‍ 24 അനുസരിച്ചാണ് വയസ് കണക്കാക്കുന്നത്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നര ലക്ഷം മുതല്‍ നാലര ലക്ഷത്തിനടുത്ത് പ്രതിവര്‍ഷം ശമ്ബളയിനത്തില്‍ ലഭിക്കും. കൂടാതെ CTC/ TA/ DA+ ഇന്‍സന്റീവ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്
https://cmd.kerala.gov.in/recruitment/notification-for-recruitment-to-the-post-of-sales-officer-at-kerala-cooperative-milk-marketing-federation-milma/ എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://cmd.kerala.gov.in/wpcontent/uploads/2023/11/Notification_Milma8.pdf സന്ദര്‍ശിക്കുക.