കോവിഡ് 19 മഹാമാരി പൊട്ടിപ്പിറന്നതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 24 ന് സമ്പൂർണ്ണ ലോക്ക് ഡൗൺ തുടങ്ങി ഇല്ലായിരുന്നെങ്കിൽ ജൂൺ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം 140 ലക്ഷത്തിലധികമായി വർധിച്ചേനെയെന്ന് പ്രൊഫ. എം വിദ്യാസാഗറിൻറെ നേതൃത്വത്തിലുള്ള സർക്കാർ സമിതി കണക്കാക്കുന്നു.
കഴിഞ്ഞ വർഷം 525 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചപ്പോഴാണ് മാർച്ച് 24 ന് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ ആഹ്വാനം ചെയ്തത്. മാർച്ച് 15 ന് നൂറ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയപ്പോൾ, 29 ആയപ്പോഴേക്കും ആയിരത്തിൽ കവിഞ്ഞു. അത് രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും പതിനായിരത്തിൽ അധികമായി. കേസുകളുടെ എണ്ണം വീണ്ടും വർധിച്ചുവെങ്കിലും ലോക്ക് ഡൗൺ വളരെയധികം സ്വാധീനം ചെലുത്തി.
ലോക്ക് ഡൗണിന്റെ സ്വാധീനത്തെക്കുറിച്ച് പല തരം പഠനങ്ങൾ നടത്തി വിലയിരുത്തിയിട്ടുണ്ട്. ലോക്ക് ഡൌൺ ഇല്ലായിരുന്നെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണം ജൂൺ അവസാനത്തോടെ 140 ലക്ഷത്തിൽ അധികമാകുമായിരുന്നെന്ന് ഹൈദരാബിദിലെ ഐഐടി പ്രൊഫസർ എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സമിതി കണക്കാക്കുന്നു. എന്നാൽ ജൂൺ അവസാനം ആയപ്പോഴേക്കും കോവിഡ് കേസുകൾ 6 ലക്ഷത്തിൽ താഴെയായിരുന്നു.
ലോക്ക് ഡൗൺ ആഹ്വാനം ചെയ്തില്ലായിരുന്നെകിൽ മരണ നിരക്ക് 26 ലക്ഷത്തിലധികമാകുമായിരുന്നേനെ എന്ന് ഇതേ സമിതി പറഞ്ഞു. ലോക്ക് ഡൗൺ ഒരു മാസം വൈകിയിരുന്നെങ്കിൽ മെയ് ആകുമ്പോഴേക്കും മരണം 10 ലക്ഷം കടക്കുമായിരുന്നു. എന്നാൽ, ഒരു വർഷത്തിന് ശേഷവും, രാജ്യത്തെ കോവിഡ് മരണം 1.6 ലക്ഷമാണ്. ഇത് ലോകത്തെ ഏറ്റവും താഴ്ന്ന മരണ നിരക്കാണ്.
നാല് ഘട്ടങ്ങളായാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങൾ മാർച്ച് 24 നും ഏപ്രിൽ 30 നു മിടയിൽ കടുത്ത നിയന്ത്രങ്ങങ്ങളോടെ നടപ്പാക്കി. ഈ സമയത്ത് റോഡ്, റെയിൽ, വിമാന യാത്രകളെല്ലാം നിർത്തിവച്ചു. ആരോഗ്യ പ്രവർത്തകരെയും, അടിയന്തിര ജോലികൾ ചെയ്യുന്നവരെയും ഒഴികെ ആരെയും വീടിനു പുറത്തു പോകാൻ അനുവദിച്ചരുന്നില്ല.