മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം.

0
60

തിരുവനന്തപുരം മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം. നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്‌തു.

മാറനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here