യുഎസ് ടെക്‌നോളജി ഭീമനായ ആപ്പിൾ, മാർക്കറ്റിംഗ്, സെയിൽസ്, ബിസിനസ് ഡെവലപ്‌മെൻ്റ്, റീട്ടെയിൽ തുടങ്ങിയ വിവിധ വകുപ്പുകളിലേക്കാണ് നിയമനം നടത്തുന്നത്.
ജോലി സമയം ബിസിനസ് ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതിനാൽ തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ അഭിമുഖത്തിന്റെ ഘട്ടത്തില്‍ മാത്രമായിരിക്കും ലഭിക്കുക. ആപ്പിള്‍ പോലൊരു കമ്പനിയാണ് എന്നതിനാല്‍ തന്നെ ലക്ഷക്കണക്കിന് രൂപയുടെ ശമ്പളത്തിനോടൊപ്പം തന്നെ മറ്റ് തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.
താഴെപ്പറയുന്ന ഒഴിവുകളിലേക്കാണ് ആപ്പിള്‍ ആളെ തേടുന്നത്.
ക്രിയേറ്റീവ്
ചെറിയ ഗ്രൂപ്പുകളെയും ഒന്നിലധികം ഉപഭോക്താക്കളെയും ഒരേസമയം ആപ്പിള്‍ പ്രോഡക്ടിനെക്കുറിച്ച് പരിചയപ്പെടുത്താന്‍ കഴിയണം. സുഖപ്രദമായ വിൽപ്പന കൈകാര്യം ചെയ്യുന്നതിനോടൊപ്പം തന്നെ, ആവശ്യാനുസരണം ടീം അംഗങ്ങളെ സഹായിക്കുകകയും വേണ്ടി വരും. വിവിധ എമിറേറ്റുകളില്‍ ഒഴിവുണ്ട്.
എക്സ്പേർട്ട്
വിൽപ്പന, ഉൽപ്പന്ന പരിജ്ഞാനം, പ്രശ്ന പരിഹാരങ്ങൾ എന്നിവയായിരിക്കും പ്രധാന ചുമത. അതോടൊപ്പം തന്നെ സെയില്‍സ് മേഖലയില്‍ മികച്ച കൈവും വേണം. ഇതോടൊപ്പം തന്നെ ഉദ്യോഗാർത്ഥി ആളുകളെ കേള്‍ക്കാനും അവരുടെ താല്‍പര്യങ്ങള്‍ അറിഞ്ഞ് പ്രവർത്തിക്കാനും സാധിക്കണം. ദുബായ് ഉള്‍പ്പെടേയുള്ള എല്ലാ എമിറേറ്റിലും ഒഴിവുണ്ട്.
ബിസിനസ്സ് വിദഗ്ധൻ
ബിസിനസുകൾ എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നും ആപ്പിളിന് എന്ത് പരിഹാരങ്ങൾ നൽകാമെന്നും ബോധ്യമുണ്ടായിരിക്കണം. ഇൻ-സ്റ്റോർ ബ്രീഫിംഗുകൾ, വർക്ക്ഷോപ്പുകൾ, ഇവൻ്റുകൾ എന്നിവയിലൂടെ ബിസിനസ്സ് അനുഭവങ്ങൾ സുഗമമാക്കാൻ കഴിയണം. ബിസിനസ്സ് മാർക്കറ്റിങ്ങില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ആവശ്യമാണ്.
ഓപ്പറേഷൻ എക്സ്പേർട്
ഉദ്യോഗാർത്ഥിക്ക് നേതൃത്വപരമായ കഴിവുകൾ ഉണ്ടായിരിക്കണം. ഒരു ഗ്രൂപ്പിനെ പരിശീലിപ്പിക്കാനുള്ള കഴിവുണ്ടായിരിക്കണം. ശക്തമായ സംഘടനാ കഴിവുകൾ, ഓരോ ആഴ്‌ചയും ഒന്നിലധികം ഇൻവെൻ്ററി ഡെഡ്‌ലൈനുകൾ നിയന്ത്രിക്കുകയും പാലിക്കുകയും ചെയ്യുക, കൂടാതെ ഉൽപ്പന്നങ്ങളുടേയും സ്റ്റോക്ക് റൂമിന്റേയും ഉള്‍പ്പെടേയുള്ള ചുമതലകള്‍ വഹിക്കേണ്ടി വരും.
സ്പെഷ്യലിസ്റ്റ്
സ്റ്റോർ ടീം അംഗങ്ങളെ സഹായിക്കാനും സ്റ്റോർ സന്ദർശകരെ വിശ്വസ്തനായ ഉപഭോക്താവാക്കി മാറ്റാനുമുള്ള കഴിവുണ്ടായിരിക്കണം. സാങ്കേതികവിദ്യയിൽ, പ്രത്യേകിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളിൽ താൽപ്പര്യമുള്ളവരും പുതിയ ഉൽപ്പന്നങ്ങളും അതിന്റെ ഫീച്ചേഴ്സും വേഗത്തിൽ മനസ്സിലാക്കേണ്ടി വരും. വ്യക്തിഗത ഉപഭോക്താക്കളുമായി എന്നപോലെ ചെറിയ ഗ്രൂപ്പുകളുമായും സ്വതന്ത്രമായും സുഖമായും സംവദിക്കാനും ആശയവിനിമയം നടത്താനും സാധിക്കണം.
സാങ്കേതിക വിദഗ്ധൻ
ഉപഭോക്താക്കൾ എത്തുമ്പോൾ അവരുടെ ആവശ്യങ്ങൾ വിലയിരുത്താനും പരിഹാരങ്ങൾ നൽകാനും അല്ലെങ്കിൽ മറ്റ് ടീം അംഗങ്ങൾക്ക് അവരെ റഫർ ചെയ്യുകയും വേണ്ടി വരും. ഈ മേഖലയില്‍ മുഴുവൻ സമയവും പാർട്ട് ടൈം ജോലികളും ലഭ്യമാണ്. ജോലികളിലേക്ക് അപേക്ഷിക്കുന്നതിന് https://jobs.apple.com/en-in/search?location=united-arab-emirates-ARE എന്ന ആപ്പിളിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.