അതേസമയം അജയിയുടെപുതിയ ചിത്രം ശെയ്ത്താന്‍ വലിയ ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. മികച്ച ഓപ്പണിംഗായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനത്തില്‍ 15 കോടി കളക്ട് ചെയ്ത ചിത്രം, രണ്ടാം ദിനത്തില്‍ അത് 19 കോടിയായി ഉയര്‍ത്താനും സാധിച്ചിരുന്നു. വീക്കെന്‍ഡില്‍ 50 കോടിക്ക് മുകളില്‍ ശെയ്ത്താന്‍ കളക്ട് ചെയ്‌തേക്കാനാണ് സാധ്യത.
80 മുതല്‍ 100 കോടിക്കിടയില്‍ വരെ നേടിയാല്‍ ശെയ്ത്താന്‍ നല്ലൊരു ഹിറ്റായി മാറും. മീഡിയം ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി 25 കോടിയാണ് അജയ് ദേവ്ഗണ്‍ പ്രതിഫലമായി വാങ്ങിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇത് പക്ഷേ സാധാരണ വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ കുറവാണ്. മാധവന്‍ വില്ലന്‍ വേഷം ചെയ്യാനായി പത്ത് കോടിയും പ്രതിഫലം വാങ്ങിയിട്ടുണ്ട്. തയ്യാറാണോ? എങ്കിൽ കളിക്കാം,ജയിക്കാം!