പ്രധാന വാർത്തകൾ
📰✍🏼കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍.
📰✍🏼സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് നോട്ടീസ് നല്‍കും.
📰✍🏼വിജിലന്‍സിനെയും പൊലീസ് ഉപദേശകനെയും പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി
📰✍🏼നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എം എല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്‍്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി.
📰✍🏼നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയും.
📰✍🏼തമിഴ്‌നാട്ടില്‍ 1,410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ മരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 7,81,915 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
📰✍🏼കേരളത്തില്‍ വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
📰✍🏼പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്ബനിക്ക് (പിഡബ്ല്യുസി) ഐടി വകുപ്പിന്റെ വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. കെ ഫോണ്‍ പദ്ധതിയിലും സര്‍ക്കാര്‍ പി ഡബ്ല്യു സിയുമായി കരാര്‍ പുതുക്കില്ല.
📰✍🏼തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം നാളെയോടെ ബുറേവി ചുഴലിക്കാറ്റാകുമെന്ന് നിഗമനം,തെക്കന്‍ കേരളത്തില്‍ ഇന്നും മദ്ധ്യകേരളത്തില്‍ നാളെ മുതലും മഴയ്ക്ക് സാധ്യത.
📰✍🏼ലോക്സഭ സെക്രട്ടറി ജനറലായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഉത്പല്‍ കുമാറിനെ നിയമിച്ചു.
📰✍🏼റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) യോഗം നാളെ മുതല്‍ നാലുവരെ നടക്കും,പുതുതായി പാറ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നും അനുവദനീയമായ പരിധിയെക്കാള്‍ വലിപ്പത്തില്‍ വീട് വയ്ക്കുന്നവരില്‍ നിന്നും പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നും പരിസ്ഥിതി നിയമസഭ സമിതിയുടെ ശുപാര്‍ശ.
📰✍🏼ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവും ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ നാലിന് നടക്കും
📰✍🏼സംസ്ഥാനത്ത് ആറുലക്ഷത്തിലധികംപേര്‍ കൊവിഡ് ബാധിതരായെന്നും ഇതില്‍ 90 ശതമാനവും രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്
📰✍🏼ജുവലറി നിക്ഷേപത്തട്ടിപ്പു കേസില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
📰✍🏼വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ഒതുക്കിയ കേസില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്.
📰✍🏼രാജ്യത്ത് പുതിയ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍.
📰✍🏼സോളാര്‍ വിവാദത്തില്‍ ഇനിയും ചിലകാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അതും ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
📰✍🏼സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ഇന്നലെ ചേര്‍ന്ന സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല.
📰✍🏼 സംസ്ഥാനത്ത് ഇന്നലെ 3382 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ 34,689 സാന്പിളുകള്‍ പരിശോധിച്ചപ്പോള്‍ 9.75 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6055 പേര്‍ ഇന്നലെ രോഗമുക്തി നേടി.21 മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2244 ആയി.2880 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 405 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല.
📰✍🏼ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം – 611, കോഴിക്കോട് – 481, എറണാകുളം – 317, ആലപ്പുഴ – 275, തൃശൂര്‍ – 250, കോട്ടയം – 243, പാലക്കാട് – 242, കൊല്ലം – 238, തിരുവനന്തപുരം – 234, കണ്ണൂര്‍ – 175, പത്തനംതിട്ട – 91, വയനാട് – 90, കാസര്‍ഗോഡ് – 86, ഇടുക്കി – 49.
📰✍🏼സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം ആരംഭിച്ചു.
📰✍🏼രാജ്യത്ത് അടുത്ത വര്‍ഷം ആദ്യ നാലു മാസത്തിനുള്ളില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് കരുതുന്നതായി കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.
📰✍🏼കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി-പഞ്ചാബ് അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധം കൊറോണ സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍.
📰✍🏼കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സര്‍ക്കാരിന്റെ സംവരണനയം ഹൈക്കോടതി ശരിവച്ചു.
📰✍🏼കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ നടപടി ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബസുകളില്‍ ക്രൂ ചേഞ്ചിങ് സംവിധാനം ചൊവ്വാഴ്ചമുതല്‍ നടപ്പാക്കും.
📰✍🏼സംസ്‌ഥാനത്ത് മുസ്‌ലിം സ്‌ഥാനാര്‍ഥികള്‍ക്കു മത്സരിക്കാന്‍ ബി.ജെ.പി. ടിക്കറ്റ് നല്‍കില്ലെന്നു കര്‍ണാടക മന്ത്രിയും ബി.ജെ.പി. നേതാവുമായ കെ.എസ്. ഈശ്വരപ്പ.
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 4,87,807 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 6,35,69,400 ആയി ഉയര്‍ന്നു. 14,73,405 പേര്‍ മരിച്ചു. നാല് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.
📰✈️ഫൈസറിന് ശേഷം അമേരിക്കയില്‍ കോവിഡ് വാക്സിന്‍ അംഗീകാരത്തിനായി മോഡേണ ശ്രമം നടത്തും.
📰✈️ഇറാന്റെ ആണവ പദ്ധതിയുടെ നായകനായിരുന്ന മൊഹ്സീന്‍ ഫഖ്റിസാദിഹിനെ ഇസ്രയേല്‍ വധിച്ചത് വിദൂര നിയന്ത്രണ സംവിധാനത്താല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണെന്ന് ഉന്നത ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍.
📰✈️നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. അതിര്‍ത്തിയോട് ചേര്‍ന്നുളള ഭാഗത്ത് പാക് യുദ്ധവിമാനം കണ്ടെത്തി.
📰✈️നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരുക്കേറ്റു. വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം.
📰✈️ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.
📰✈️ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന ജലവൈദ്യുത നിലയം നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
📰✈️വടക്കുകിഴക്കന്‍ നൈജീരിയയില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി
📰✈️കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
📰✈️കൊറോണ വൈറസിന്റെ ഉറവിടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന.
📰✈️13 ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതിയ വിസ നല്‍കുന്നത് യുഎഇ നിര്‍ത്തിയിരിക്കുന്നു. ഇതോടെ, 3000 ഓളം പാകിസ്താനികള്‍ക്ക് തൊഴില്‍ വിസ നഷ്ട്ടമായിരിക്കുകയാണ്.
📰✈️ജെന്‍ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
📰✈️പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയമത്തിനെതിരേ ഫ്രാന്‍സിലെ തെരുവുകളില്‍ പ്രതിഷേധം കത്തുന്നു.
🎖️🏏🏑🏸⚽🏀🥍🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ ൽ വീണ്ടും സമനില : ഗോവ – നോർത്ത് ഈസ്റ്റ് മത്സരം 1-1 സമനിലയിൽ
📰⚽ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ മരണത്തിനിടയായ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അര്‍ജന്റീനയിലെ നിയമവകുപ്പ് ഉത്തരവിട്ടു.
📰🏏ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിലും ഇതിന് പിന്നാലെ നടക്കുന്ന ട്വന്റി-20 പരമ്ബരയിലും കളിക്കില്ല.
📰🏏ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍സി സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ട് ഏകദിന മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിയാണ് കോഹ്ലിയുടെ ക്യാപ്‌റ്റന്‍ സ്‌ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കു കാരണമാകുന്നത്.
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലെസ്റ്റർ സിറ്റിക്ക് വീണ്ടും തോൽവി , ഫുൾ ഹാം, വെസ്റ്റ് ഹാം ടീമുകൾക്ക് ജയം’