കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി ടോക്കണ്‍ സംവിധാനം, ഒരു വശത്ത് കൂടെ മാത്രം പ്രവേശനം തുടങ്ങി കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഇനി മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം.
ജൂണ്‍ നാലിനാണ് മാർക്കറ്റ് അടച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റിൽ പൊലീസ് പരിശോധനയുമുണ്ടാകും.